കൈതോലപ്പായ വിവാദം; മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തി ജി ശക്തിധരൻ

കൈതൊലപ്പായിൽ പണം കടത്തിയെന്ന മുൻ ആരോപണത്തിൽ വ്യക്തത വരുത്തി ദേശാഭിമാനി മുൻ അസ്സോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി പി രാജീവിന്റെയും പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഫേസ് ബുക്ക് പോസ്റ്റുമായാണ് ശക്തിധരൻ രംഗത്ത് വന്നത്.

എറണാകുളത്തെ ദേശാഭിമാനി ഓഫീസിൽ നിന്ന് രസീതോ രേഖയോ ഇല്ലാതെ രണ്ടു കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്ത് എത്തിച്ചത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനാണെന്നും, അത് എ കെ ജി സെന്ററിൽ കൊണ്ടുപോയത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവ് ആണെന്നും ജി ശക്തിധരൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

മുഖ്യമന്ത്രിയും മകൾ വീണയും ഇതിലും വലിയ തുക മാസപ്പടിയായും കൊല്ലപ്പടിയായും സ്വീകരിച്ചിട്ടുണ്ടെന്ന് ഹൈകോടതി ജഡ്ജിമാർ വിധി എഴുതിയിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ ഇതേ പരാമർശങ്ങൾ, ജി ശക്തിധരൻ പേര് വെളിപ്പെടുത്താതെ ഉന്നയിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു .

എന്നാൽ പേര് വെളുപ്പെടുത്തിയിരുന്നെങ്കിലും ഒന്നും സംഭവിക്കില്ലെന്നും പണം കടത്തലിന് പകരം അത് കടത്താൻ കൈതോലപ്പായ ഉപയോഗിച്ചതിലാണ് മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചതെന്നും അദ്ദേഹം കുറ്റപെടുത്തി.

എം വി ഗോവിന്ദനെ പോലുള്ളവർ നയിക്കുന്ന കാലത്തോളം ഉച്ചവെയിലത്തും സത്യം തിരിച്ചറിയാൻ അനുയായികൾക്ക് കഴിയില്ലെന്നും പോസ്റ്റിൽ ആക്ഷേപരൂപേണ പറഞ്ഞിട്ടുണ്ട്. പിണറായിസം ആണ് കേരളത്തിൽ നടക്കുന്നതെന്നും ബംഗാൾ പോലെയാകാൻ കേരളത്തിന് അധികം താമസം ഉണ്ടാകില്ലെന്നും പോസ്റ്റിൽ വിമർശനമുണ്ട്.

എന്നാൽ ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണെന്നും വെറും കെട്ടുകഥയാണെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top