എൻഎസ്എസിന് ‘സമദൂരം’ വിട്ട് വേറെ കളിയില്ല; ബിജെപി പിന്തുണയെന്ന പ്രചരണം തെറ്റ്: സുകുമാരൻ നായർ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാടെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപിയെ പിന്തുണയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.

എൻ എസ് എസിൻ്റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. ഇത് ഉപേക്ഷിച്ചിട്ടില്ല. സമദൂരം ഉപേക്ഷിച്ച് പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ചില ഓൺലൈൻ മാധ്യമങ്ങളി‍ല്‍ വാർത്ത വന്നിരുന്നു. ഇത് തെറ്റാണ്. പ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും സ്വതന്ത്ര്യമുണ്ട്. അത് ഒരു രാഷ്ട്രീയ പാർട്ടിയോടുമുള്ള പിന്തുണയല്ലെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

മിത്ത് വിവാദത്തിന്റെയും പ്രതിഷേധ നാമജപഘോഷയാത്രയുടെയും ഒ​ക്കെ പശ്ചാത്തലത്തിൽ പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതുപ്പള്ളിയിൽ എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് പ്രവർത്തകർക്ക് ​ഗണേശവി​ഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top