യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന സംയുക്ത പ്രഖ്യാപനം അംഗീകരിച്ച് ജി20
ന്യുഡൽഹി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ജി 20 യിൽ സംയുക്ത പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് പ്രഖ്യാപനമുണ്ടായത്. കോവിഡിനു ശേഷം ഏറ്റവും വലിയ മനുഷ്യദുരന്തമാണ് യുദ്ധം. രാജ്യങ്ങളിലേക്ക് അതിക്രമിച്ചു കയറാൻ ആർക്കും അധികാരമില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ല.
ഭീകരവാദികളെ സഹായിക്കുന്നവരെ ഒറ്റപെടുത്തണമെന്നും സംയുക്‌ത പ്രഖ്യാപനത്തിൽ പറഞ്ഞു. യു എൻ പ്രമേയം അനുസരിച്ച് ഈ വിഷയത്തിൽ പരിഹാരമുണ്ടാകണം. ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധത്തെ എങ്ങനെ പരാമർശിക്കണമെന്ന കാര്യത്തിൽ ഇന്ന് രാവിലെ വരെ ഒരു കരാറും ഉണ്ടായിരുന്നില്ല.
രാജ്യങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. ഇത് ഇന്ത്യ, ഗൾഫ്, യൂറോപ്പ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും. അന്താരാഷ്ട്രതലത്തിൽ ക്രിപ്റ്റോകറൻസി കൂടുതൽ നിയന്ത്രണ വിധേയമാക്കാൻ ചട്ടങ്ങൾ കൊണ്ടുവരും. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലും സംരക്ഷണ ചട്ടങ്ങളുണ്ടാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here