ജി 20 ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് എത്തില്ല, പകരം പ്രധാനമന്ത്രി ലി ചിയാങ്

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ല. പ്രസിഡന്റിന് പകരം പ്രധാനമന്ത്രി ലീ ചിയാങ് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു ഇതിനിടയിലാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് വാർത്ത സ്ഥിരീകരിച്ചത്. അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളും ലഡാക്കിലെ അക്‌സായി ചിന്നും ഉൾപ്പെടുത്തി ചൈന പുതിയ മാപ്പ് ഇറക്കിയത് വൻ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ഉച്ചകോടി കഴിയുന്നതുവരെ പ്രശ്നം ഉന്നയിക്കണ്ട എന്നായിരുന്നു ഇന്ത്യയുടെ തീരുമാനം.

ബ്രിക്സ് ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷീ ജിൻ പിങിനെ നേരിട്ട് ക്ഷണിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് വരുമെന്ന് അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ ഈ തീരുമാനം അതിർത്തി പ്രശ്നങ്ങൾ വീണ്ടും മുറുകാൻ സാധ്യതയുണ്ടെന്ന സൂചനയാണ് നൽകുന്നത്.

ഈ മാസം ഒമ്പതിന് ആരംഭിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ വ്യാഴാഴ്ച മുതൽ എത്തുമെന്നാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം യുക്രൈൻ വിഷയം ചർച്ച ചെയ്യണമെന്ന് ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും തർക്ക വിഷയങ്ങൾ ജി 20യിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ നിർദേശം. കൂടാതെ ആഫ്രിക്കൻ യൂണിയനെ ജി 20യിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ താല്പര്യത്തിനും എതിർപ്പുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top