ഗഗൻയാനിൽ മലയാളിയും; ബഹിരാകാശ യാത്രികരുടെ പേര് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും, ദൗത്യം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും. ബഹിരാകാശ യാത്രക്ക് തയ്യാറെടുക്കുന്ന നാലുപേരുടെ വിവരങ്ങൾ നാളെ വിഎസ്എസ്സിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. നാല് പേരില്‍ ഒരാള്‍ മലയാളിയാണെന്നാണ് വിവരം. 2025ൽ ഗഗൻയാൻ ദൗത്യം നടപ്പിലാക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

ബഹിരാകാശത്തേക്ക് പോകാനായി 2019ൽ നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്തിരുന്നു. ഇവർക്ക് റഷ്യയിലും ഇന്ത്യയിലും പരിശീലനം നൽകിയിരുന്നു. ദൗത്യം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിക്കുന്നത്. ദൗത്യത്തിന് മുന്നോടിയായി ‘വ്യോമമിത്ര’ എന്ന യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കും. ജൂണിലായിരിക്കും വിക്ഷേപണം നടത്തുക. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ മൂന്ന് ദിവസം സഞ്ചരിച്ച ശേഷം യന്ത്രവനിത മടങ്ങിയെത്തും. ഇതുകൂടാതെ രണ്ട് പരീക്ഷണ ദൗത്യങ്ങൾ കൂടി കഴിഞ്ഞായിരിക്കും സഞ്ചാരികളുമായുള്ള ഗഗൻയാൻ ദൗത്യം നടക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top