ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഓട്ടോഡ്രൈവറെ വെട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. ദിനേശ് കുമാറിനാണ് കഴിഞ്ഞദിവസം രാത്രിയില്‍ വെട്ടേറ്റത്. സംഭവത്തില്‍ അനന്തു (19), അഭിജിത്ത് (25),തമ്പി എന്ന് വിളിക്കുന്ന അനന്തു (23)എന്നിവരാണ് പോലീസ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ദിനേശ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
പ്രതികള്‍ ഓട്ടോയില്‍ ചാരി നിന്നത് ദിനേശ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. തുടര്‍ന്ന് ഓട്ടോറിക്ഷ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ഡ്രൈവറെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കാഞ്ഞിരംകുളം, നെയ്യാറ്റിന്‍കര സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here