സുകുമാരക്കുറുപ്പായി അബു സലീം; ഷാജി കൈലാസിന്റെ മകന്‍ റുഷിന്‍ നായകന്‍; ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ ഒരുങ്ങുന്നു

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഫൈനല്‍സ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധനാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ ഷാജികൈലാസിന്‌റെയും ആനിയുടെയും ഇളയ മകന്‍ റുഷിന്‍ ഷാജികൈലാസ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്.

സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ അബു സലിം ആണ്. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍,എബിന്‍ ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന്‍ ശങ്കരാടി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.

സംവിധായകന്‍ ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി.ആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top