ചൊവ്വരയെ ഞെട്ടിച്ച് ഗുണ്ടാ ആക്രമണം; നാലുപേര്‍ക്ക് പരുക്ക്; മുന്‍വൈരാഗ്യമെന്ന നിഗമനത്തില്‍ പോലീസ്; നാലുപേര്‍ കസ്റ്റഡിയില്‍
കൊച്ചി: ആലുവ ചൊവ്വരയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. കാറിലെത്തിയ ഒരുസംഘം ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗമുള്‍പ്പടെയുള്ളവരെയാണ് ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറാജ്, സനീർ, ഫൈസൽ ബാബു, കബീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പഞ്ചായത്ത് മുന്‍ അംഗമായ സുലൈമാനെ അക്രമികള്‍ ചുറ്റികകൊണ്ട് ആക്രമിക്കുകയും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തിൽപ്പെട്ട ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. റൂറൽ എസ്‌പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമികളെ പിടികൂടിയത്.
ആക്രമണത്തിനു ഗൂഡാലോചന നടത്തിയത് ആദ്യം പിടിയിലായത് കബീറാണ്. മറ്റു മൂന്നു പേർക്കു കൃത്യത്തിൽ നേരിട്ടു പങ്കുണ്ട്. കാറുകള്‍ തട്ടിയതുമായി ബന്ധപ്പെട്ട് നാളുകള്‍ക്ക് മുന്‍പുണ്ടായ തര്‍ക്കമാണ് ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here