പോലീസിലെ ഗുണ്ടകള്‍ക്ക് മുഖ്യമന്ത്രിയുടെ കൈത്താങ്ങ്; പിൻവലിച്ചത് 14 പേരുടെ സസ്പെന്‍ഷന്‍; 18 പേര്‍ സര്‍വീസില്‍

കേരള പോലീസില്‍ ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
1958ലെ കേരള പോലീസ് നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും (KPDIP&A) പ്രകാരമാണ് 14പേരെയും സർവീസിൽ തിരികെ പ്രവേശിപ്പിച്ചത് എന്നും ചൂണ്ടിക്കാട്ടുന്നു.
വിജിലൻസ് ഡിവൈഎസ്പി എം.പ്രസാദ്, തിരുവനന്തപുരം റൂറൽ ഡിവൈഎസ്പി കെ.ജെ.ജോൺസണ്‍, റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, തിരുവനന്തപുരം സിറ്റിയിലെ എസ്ഐ കെ.ആർ രതീഷ്, കോട്ടയത്ത് എസ്‌ഐ കെ.കെ.സുരേഷ്, എഎസ്‌ഐ ജയൻ, എസ്‌ഐ അനൂപ് കുമാർ, മലപ്പുറത്തെ എഎസ്‌ഐ രാജേന്ദ്രൻ, തൃശൂർ എസ്സിപിഒ എ.കെ.മനോജ്, എസ്‌ഐ ഗോപകുമാർ , എസ്സിപി.ഒ.സുധീർകുമാർ, എസ്എച്ച്ഒ എച്ച്.എൽ.സജീഷ്, എസ്സിപിഒ കുമാർ, എസ്സിപിഒ സജി അലക്‌സാണ്ടർ എന്നിവരാണ് നടപടി നേരിട്ട 14 പോലീസ് ഉദ്യോഗസ്ഥർ.
ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണത്തിൽ നടപടി നേരിടുന്ന 18 പോലീസ് ഉദ്യോഗസ്ഥർ നിലവില്‍ സേനയിൽ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here