ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയില്‍; വലയിലായത് ഗോവയില്‍ നിന്ന്

തിരുവനന്തപുരം: ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഗോവയിൽനിന്ന് പിടികൂടി. തിരുവനന്തപുരം സിറ്റി പോലീസ് ആണ് പിടികൂടിയത്. ജനുവരിയിൽ പാറ്റൂരിൽ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് പേട്ട പൊലീസ് കേസെടുത്തതിനു പിന്നാലെ ഓംപ്രകാശ് മുങ്ങിയിരുന്നു.

തുടർന്ന് ഓംപ്രകാശ് ഉൾപ്പെടെ നാലു പേർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ അന്വേഷണത്തിനിടെയാണ് പിടിയിലാകുന്നത്.

ജനുവരി ഒൻപതിനു പാറ്റൂരിൽ നടന്ന ആക്രമണത്തിനു പിന്നാലെയാണ് ഓംപ്രകാശ് ഒളിവിൽ പോയത്. മറ്റൊരു ഗുണ്ടാസംഘത്തിലെ നേതാവായ നിഥിന്റെ വാഹനം പിന്തുടർന്നെത്തി അയാളുടെ തല വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിനു മുൻപ് നിഥിന്റെ സംഘം ഓംപ്രകാശിന്റെ സംഘാംഗത്തിന്റെ വീടുകയറി ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top