തമ്പാനൂരിൽ അഞ്ച് കിലോ കഞ്ചാവുമായി അത്ഥി തൊഴിലാളി പിടിയിൽ; ലഹരി വേട്ട ആർപിഎഫും – എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ

തിരുവനനതപുരം : ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുളള സംയുക്ത പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അത്ഥി തൊഴിലാളി കടത്തിക്കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവ് പിടികൂടി.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ബംഗാൾ സ്വദേശിയായ സധികുൽ ഇസ്ലാം എന്നയാളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 8 പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഇയാൾ സഞ്ചരിച്ചിരുന്ന ട്രെയിനിലെ യാത്രക്കാർ നൽകിയ വിവരത്തെ തുടർന്നായിരുന്നു പരിശോധന. രാത്രി 10.45 ന് തമ്പാനൂരിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top