8 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍; മഞ്ചേരിയില്‍ വ്യാപക എക്സൈസ് റെയ്ഡ്
മഞ്ചേരി: മഞ്ചേരിയില്‍ നിന്ന് 7.945 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അബ്ദുൽ ബറല്‍ (30) അറസ്റ്റിലായി. കഴിഞ്ഞ 10 വർഷമായി ഇയാള്‍ അതിഥി തൊഴിലാളി ക്യാമ്പുകളിൽ കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു. മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഇടയ്ക്കിടെ താമസസ്ഥലം മാറ്റുന്നതിനാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
പ്രതി കഞ്ചാവ് വില്പനക്കിറങ്ങിയതായി രഹസ്യ വിവരം ലഭിച്ചതിനാൽ വ്യാപക പരിശോധന നടത്തുന്നതിനിടയിലാണ് പിടിയിലായത്. 35000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇന്റലിജന്‍സ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ശ്രീജിത്ത്, വി.സച്ചിൻദാസ്, ഇ.അഖിൽദാസ്, ഡ്രൈവർ എം.ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here