നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം; മുങ്ങിയ റോബിന്‍ ജോര്‍ജ് പിടിയില്‍; പൊക്കിയത് തമിഴ്നാട്ടിൽ നിന്ന്

കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തി പോലീസ് വന്നപ്പോള്‍ മുങ്ങിയ പ്രതി റോബിന്‍ ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. റോബിന്റെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച നിർണായക വിവരങ്ങളാണ് അറസ്റ്റില്‍ കലാശിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.

കോട്ടയം കുമാരനല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. കാക്കി കണ്ടാല്‍ കടിക്കാന്‍ ഇയാള്‍ നായകളെ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പോലീസ് സംഘം ബുദ്ധിമുട്ടിയാണ് റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചത്. അമേരിക്കന്‍ ബുള്ളി, പിറ്റ്ബുള്‍ തുടങ്ങിയ മുന്തിയ ഇനത്തിലുള്ള നായകളാണ് ഇവിടെയുണ്ടായിരുന്നത്. ഇവയെ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.

നായകള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിരുന്നു. ആമകളെയും വിവിധതരം മത്സ്യങ്ങളെയും വളര്‍ത്തിയിരുന്നു. രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈക്കുകളിലും കാറുകളിലുമായി ഇവിടെ എത്തിയിരുന്നു. ഇതിനെ ചൊല്ലി പരാതിയുമുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top