ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം കുടുങ്ങി
പത്തനംതിട്ട കിടങ്ങൂരില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഘം കുടുങ്ങി. ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് വിറ്റത്. ഏഴംഗ സംഘമാണ് അറസ്റ്റിലായത്. ഇവരുടെ കയ്യില്‍ നിന്നും ആയുധവും ഒരു ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് കിലോ കഞ്ചാവും വടിവാളുമാണ് ഫ്ലാറ്റില്‍ സൂക്ഷിച്ചിരുന്നത്.
പത്തനംതിട്ട എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘവും ഇലവുംതിട്ട-ആറന്മുള പോലീസും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. അര്‍ധരാത്രിയിലായിരുന്നു പോലീസ് റെയ്ഡ്. ഫ്ലാറ്റില്‍ കഞ്ചാവ് എത്തിച്ച് വിവിധ ഇടങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്.
തിരുവനന്തപുരം സ്വദേശിയായ ജോബി ആണ് ഇതില്‍ പ്രധാനി എന്നാണ് പോലീസ് പറയുന്നത്. ജോബിയെ മുന്‍പും കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയതാണ്. ഏഴുപേരില്‍ ആരും പത്തനംതിട്ടക്കാരില്ല. ആറുപേര്‍ ആലപ്പുഴ ജില്ലക്കാരും ജോബി തിരുവനന്തപുരം സ്വദേശിയുമാണ്.
കഞ്ചാവ് തൂക്കിവില്‍ക്കാനാണ് ത്രാസ് ഒപ്പം സൂക്ഷിച്ചത്. അതുകൊണ്ട് തന്നെ വന്‍വിപണനം നടന്നു എന്നാണ് പോലീസ് കണക്കുകൂട്ടല്‍. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. കഞ്ചാവ് വന്ന വഴിയും ഇവര്‍ ആര്‍ക്കൊക്കെ കഞ്ചാവ് വില്പന നടത്തി എന്ന കാര്യവുമാണ് അന്വേഷിക്കുന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം ഇവര്‍ക്ക് പിന്നിലുണ്ടെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് കഞ്ചാവ് കേസില്‍ ഉണ്ടായേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here