കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതിക്ക് 4 വര്‍ഷം കഠിനതടവ്; 40000 രൂപ പിഴ; രാജാജി നഗര്‍ സ്വദേശി സനല്‍ കുമാര്‍ ശിക്ഷിക്കപ്പെടുന്നത് രണ്ടാംതവണ

തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ. തമ്പാനൂര്‍ രാജാജി നഗറില്‍ താമസിക്കുന്ന ചെവിയന്‍ സനല്‍ എന്ന സനല്‍ കുമാറിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 40000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി. അനില്‍ കുമാറാണ് കഠിനതടവും പിഴയും വിധിച്ചത്. പിഴ തുക അടക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവും അനുഭവിക്കണം. സമാനമാനമായ മറ്റൊരു കഞ്ചാവ് കേസില്‍ ജില്ലാ കോടതി പ്രതിയെ മൂന്ന് വര്‍ഷം ശിക്ഷിച്ചിരുന്നു.

2018 ഫെബ്രുവരി മൂന്നിനാണ് സനല്‍ കുമാറിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. രാജാജി നഗര്‍ മാര്‍ക്കറ്റിനു സമീപമത്ത് നിന്നാണ് പിടികൂടിയത്. പ്രതിയില്‍ നിന്നും 1.95 കിലോ കഞ്ചാവും കന്റോന്‍മെന്റ് പോലീസ് പിടികൂടിയിരുന്നു.

പ്രോസീക്യൂഷന്‍ ഭാഗം 18 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. നാല് സാക്ഷികളെ വിസ്ത്തരിക്കുകയും ചെയ്തു. പ്രോസീക്യൂഷന്‍ വേണ്ടി പബ്ലിക് പ്രോസീക്യൂട്ടര്‍ ഡി.ജി. റെക്‌സ് അഭിഭാഷകര്‍ ആയ സി. പി. രഞ്ജു, ജി.ആര്‍.ഗോപിക, ഇനില എന്നിവര്‍ ഹാജരായി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top