ഗ്യാസ് സിലിണ്ടര്‍ ഇനി ലഭിക്കണോ; മസ്റ്ററിംഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ പണി ഉറപ്പ്

ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താവിന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മസ്റ്ററിംഗ് നിര്‍ബന്ധമാക്കുന്നു. രണ്ട് മാസം മുന്‍പാണ് മസ്റ്ററിംഗ് ആരംഭിച്ചത്. മസ്റ്ററിംഗിനോട് ആളുകള്‍ വിമുഖത കാണിച്ചതോടെ മസ്റ്ററിംഗ് ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക്‌ ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് എല്‍പിജി കമ്പനികള്‍ മാറുകയാണ്.

ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് മസ്റ്ററിംഗ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താവിലേക്ക് എത്താനും തട്ടിപ്പുകള്‍ തടയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി വിശദവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും കൈവശം വയ്ക്കണം. മസ്റ്ററിംഗ് ക്യാമ്പുകള്‍ ഗ്യാസ് ഏജന്‍സികള്‍ നടത്തുന്നുണ്ട്. പക്ഷെ ഉപഭോക്താക്കള്‍ നേരിട്ട് എത്തുന്നത് കുറവാണ്.

ഗ്യാസ് ഏജന്‍സിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എല്‍പിജി കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് വിജയകരമാണെങ്കില്‍ മൊബൈലില്‍ സന്ദേശം വരും. അവസാന തീയതി പ്രഖ്യാപിക്കാനാണ് കേന്ദ്ര നീക്കം. അതുകഴിഞ്ഞാല്‍ ഗ്യാസ് ബുക്ക് ചെയ്യാന്‍ തടസം വരും. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top