ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍, ലോക്കോ പൈലറ്റിന്റെ ഇടപെടൽ മൂലം ഒഴിവായത് വന്‍ ദുരന്തം

റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് നടത്തിയ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻദുരന്തം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് സഞ്ചരിച്ചിരുന്ന ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്.

പ്രയാഗ്‌രാജിൽനിന്ന് ഹരിയാനയിലെ കാളിന്ദിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. കാണ്‍പൂരിലെ മുദേരി ഗ്രാമത്തിലെത്തിയപ്പോള്‍ പാളത്തില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിപ്പെട്ടു. ഉടൻ തന്നെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രെയിൻ സിലിണ്ടറിൽ തട്ടി പാളത്തിന് പുറത്തേക്ക് തെറിച്ചു വീണെങ്കിലും അപകടം ഉണ്ടായില്ല.

ട്രെയിൻ നിർത്തിയശേഷം ലോക്കോ പൈലറ്റ് വിവരം റെയിൽവേ പ്രൊട്ടക്ഷൻ പോലീസിനെ അറിയിക്കുകയായിരുന്നു. സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോള്‍, തീപ്പെട്ടി, സംശയാസ്പദമായ മറ്റു ചില വസ്തുക്കള്‍, ഒരു ബാഗ് എന്നിവ കൂടി പരിശോധനയിൽ കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top