എല്‍പിജി ടാങ്കര്‍ മറിഞ്ഞതില്‍ മുന്നറിയിപ്പുമായി പോലീസ്; ഇൻവെർട്ടർ പ്രവർത്തിപ്പിക്കരുത്, ​ഗ്യാസ് അടുപ്പ് കത്തിക്കരുത്; പള്ളിപ്പുറത്ത് ഗതാഗതം വഴി തിരിച്ചുവിടുന്നു

തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കർ അപകടത്തിൽപ്പെട്ടതോടെ പ്രദേശവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്. ഇന്‍വെർട്ടർ പ്രവർത്തിപ്പിക്കുകയോ ​ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന കർശന നിർദ്ദേശമാണ് നല്‍കിയത്. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ് ലോറികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ടാങ്കര്‍ മറിഞ്ഞതോടെ പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയപാത വഴിയുള്ള ഗതാഗതം നിർത്തി വച്ചു. വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്.

മഴയത്ത് റോഡില്‍ നിന്നും തെന്നിയാണ് പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top