ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച; കാഞ്ഞങ്ങാട് ഒഴിവായത് വന്‍ അപകടം; ദേശീയ പാതയില്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു
കാഞ്ഞങ്ങാട്: കാസർകോട് കെഎസ്ടിപി റോഡിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച. ഇന്ന് രാവിലെയാണ് വാതകച്ചോർച്ച കണ്ടെത്തിയത്. ചോര്‍ച്ച താത്കാലികമായി അടച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. താത്കാലിക പ്രശ്ന പരിഹാരമായതോടെ കാഞ്ഞങ്ങാട് ഒഴിവായത് വന്‍ അപകടമാണ്.
കമ്പനിയില്‍ നിന്നും ആളുകള്‍ എത്തിയാല്‍ മാത്രമേ വാതകചോര്‍ച്ചയുടെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയൂ എന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തുണ്ട്. കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങൾ ചാമുണ്ഡിക്കുന്നിൽ വെച്ചും പോലീസ് തിരിച്ചു വിടുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here