ക്രിസ്മസ് ആയിട്ടും ഗോവയില്‍ ബീഫ് കണി കാണാനില്ല; ഗോ സംരക്ഷകര്‍ പ്രശ്നമുണ്ടാക്കിയതോടെ വ്യാപാരികള്‍ സ്റ്റാളുകള്‍ അടച്ചിട്ടു
ഗോവയില്‍ ക്രിസ്മസ് ആയിട്ടും ബീഫിന് കടുത്ത ക്ഷാമം. ദക്ഷിണ ഗോവയിലെ മർഗോവയില്‍ ഗോ സംരക്ഷകര്‍ ഇറച്ചി കച്ചവടക്കാരെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ബീഫിനു ക്ഷാമം നേരിട്ടത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇറച്ചിക്കടക്കാര്‍ പണിമുടക്കിലാണ്. ഇതോടെ ക്രിസ്മസ് ആയിട്ടും ബീഫ് കണികാണാന്‍ ഇല്ലാത്ത അവസ്ഥയിലായി. ഗോ സംരക്ഷകര്‍ക്ക് എതിരെ ഫട്ടോർഡ പൊലീസ് കേസ് ജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാർഗോവ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (എസ്‌ജിപിഡിഎ) കോംപ്ലക്സിലെ കച്ചവടക്കാർ ഇന്നലെ പണിമുടക്കിലായിരുന്നു. ഗോ സംരക്ഷകരെ നിയന്ത്രിക്കാനും ഗോവ മീറ്റ് കോംപ്ലക്‌സിൽ നിന്ന് ബീഫ് മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് പോലീസ് സംരക്ഷണം നൽകാനും അവര്‍ സർക്കാരിനോട് അഭ്യർത്ഥിച്ചു.
അറവുശാലയിലേക്ക് മൃഗങ്ങളെ എത്തിക്കുമ്പോള്‍ ഗോ സംരക്ഷകര്‍ അക്രമം നടത്തുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് ബെളഗാവിയിൽ നിന്നുള്ള വാഹന ഡ്രൈവർമാർ ബീഫ് എത്തിക്കാന്‍ മടിക്കുന്നു. ഇത് തന്നെയാണ് സംഘര്‍ഷത്തിനും ബീഫ് ക്ഷാമത്തിനും കാരണമായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here