ഊര്‍ജപദ്ധതിക്കുള്ള കരാറിന് കോടികള്‍ കൈക്കൂലി നല്‍കി; അദാനിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ അഴിമതിക്കേസ്
പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ അഴിമതിക്കേസ്. ഊര്‍ജ പദ്ധതി കരാറുകള്‍ ലഭിക്കാന്‍ കോടികള്‍ കൈക്കൂലി നല്‍കിയതിനാണ് കേസ്. ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്.
ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കി, കമ്പനി അഴിമതി രഹിതനയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്നും കുറ്റംചുമത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here