ഗായത്രി ജോഷിയുടെ ലംബോർഗിനി ഫെരാരിയിൽ കൂട്ടിയിടിച്ച് തീ പിടിച്ചു, രണ്ടുമരണം

മുംബൈ: ബോളിവുഡ് നടി ഗായത്രി ജോഷിയുടെ വാഹനം ഇറ്റലിയിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. ഷാറുഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിലെ സർഡിനയിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ലംബോർഗിനി, ഫെരാരിയിലും മറ്റൊരു വാനിലും ഇടിക്കുകയായിരുന്നു. ഫെരാരിക്ക് തീപിടിച്ച് അതിലെ യാത്രക്കാരായ മെലിസ ക്രൗട്ട്‌ലി (63), മാർകസ് ക്രൗട്ട്‌ലി (67) എന്നിവർ മരിച്ചു. സ്വിറ്റ്‌സർലൻഡ് സ്വദേശികളായ ദമ്പതികളാണ് മരിച്ചവരെന്നാണ് റിപ്പോർട്ട്.

ഗായത്രിയും ഭർത്താവും അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയത്താണ്. ഇവർക്കു പരിക്കില്ലെന്നാണ് റിപ്പോർട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top