ഇസ്രയേൽ പ്രതികാരത്തിൽ വെണ്ണീറായ ഗാസ; ഇപ്പോൾ വെറും ശവപ്പറമ്പ്; ജാതകം മാറ്റി ഒക്ടോബർ 7

ഒരു വർഷത്തെ യുദ്ധം ഗാസയുടെ ജാതകം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. 2023 ഒക്ടോബർ ഏഴിനാണ് ഗാസയെ നിയന്ത്രിച്ച പാലസ്തീൻ തീവ്രവാദ സംഘടന്ന ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറി ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’ എന്ന ആക്രമണം നടത്തിയത്. 5000 മിസൈലുകൾ ഉപയോഗിച്ചിരുന്നു ആക്രമണം. 1200ലേറെ പേരാണ് ഇതുവരെ ഹമാസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴ് ആക്രമണം എന്ന് വിശേഷിപ്പിക്കുന്ന ആദ്യ പ്രഹരത്തിന് ഇസ്രയേൽ തിരിച്ചടി നൽകാൻ തുടങ്ങിയതോടെ പശ്ചിമേഷ്യ ഇനിയും അവസാനിക്കാത്ത സംഘർഷത്തിലേക്ക് വീണു.

ഒരു വർഷമായി ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 40000 ലേറെപ്പേർ കൊല്ലപ്പെട്ടു. പ്രദേശത്തെ 66 ശതമാനത്തിലേറെ കെട്ടിടങ്ങൾ ഇടിച്ചു നിരപ്പാക്കി. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തു. ഹമാസിൻ്റെ ഹമാസിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം തകർത്തു. പലസ്തീൻ സംഘടനയുടെ ഏറ്റവും നേതാക്കളിൽ ഭൂരിഭാഗം പേരെയും കൊന്നൊടുക്കി. ഗാസയെ വെറും അവശിഷ്ടങ്ങൾ മാത്രമുള്ള ശവപ്പറമ്പാക്കി മാറ്റി. ഭൂരിഭാഗം കൃഷിഭൂമികളും ജനവാസ കേന്ദ്രങ്ങളും പൂർണമായും തുടച്ചു മാറ്റപ്പെട്ടു. യുഎൻ സാറ്റലൈറ്റ് സെൻ്റർ (UNOSAT) പുറത്തുവിട്ട ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ദൃശ്യങ്ങൾ ഗാസ നേരിട്ട തകർച്ചയെ അടയാളപ്പെടുത്തുന്നു. 2024 സെപ്തംബർ മുതലുള്ള ഉപഗ്രഹ ചിത്രങ്ങളും ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് എടുത്ത ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.

സംഘടനാ തലവന്‍ ഇസ്മായീൽ ഹനിയ്യ അടക്കം ഉന്നത നേതാക്കളെ മിക്കവരെയും കൊലപ്പെടുത്തിയതിനാൽ ഹമാസില്‍ നിന്നുള്ള ആക്രമണം ഗണ്യമായി കുറയ്ക്കാൻ ഇസ്രയേലിനായി. എന്നാൽ പലസ്തീൻ സംഘടനക്ക് പിന്തുണയുമായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള എത്തിയതോടെ മിഡിൽ ഈസ്റ്റിലെ അശാന്തി വർദ്ധിച്ചു. ലെബനൻ ഷിയ തീവ്രവാദ സംഘടനയും ഇസ്രയേലും തമ്മിലായി പോരാട്ടം. കഴിഞ്ഞമാസം ഇസ്രയേലിലേക്ക് പല തവണ നൂറിലേറെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഹിസ്ബുള്ള ഇസ്രയേലിനെ ഞെട്ടിച്ചു. ഇതിന് മറുപടിയായി ലെബനിൽ ശക്തമായ വ്യോമാക്രമണം നടത്തി ശക്തമായ ഭാഷയിയിൽ മറുപടി നൽകി. ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലൂടെ സംഘടനാ തലവൻ ഉൾപ്പെടെ ഉന്നതരെയെല്ലാം ഇസ്രയേൽ വകവരുക്കി. ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്റല്ലയുടെ മരണത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിനെ ആക്രമിച്ചു. ഇറാൻ്റെ വ്യോമാക്രമണത്തിന് ഇസ്രയേൽ എത് നിമിഷവും മറുപടി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ലെബനനിൽ കരയുദ്ധവും ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top