മക്കളെ കാണാതെ മരിക്കേണ്ടി വരുമോ? ഗാസ-ഇസ്രായേൽ യുദ്ധത്തിനിടെ നെഞ്ചുരുകി ഒരമ്മ കാത്തിരിക്കുന്നു
ഇസ്രയേൽ-ഗാസ യുദ്ധം നിരവധി കുടുംബങ്ങളെയാണ് അനാഥരാക്കിയത്. യുദ്ധമുഖത്തുനിന്നും കരളലിയിക്കുന്ന വാർത്തകളും ചിത്രങ്ങളുമാണ് ദിവസവും പുറത്തുവരുന്നത്. മൂന്നു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയശേഷം അവരെ വിട്ടുപിരിയേണ്ടിവന്ന ദുരിത കഥയാണ് 26 കാരിയായ ഹനാനെ ബയൂക്കിന് പറയാനുള്ളത്. ഒരു വർഷമാകാറായിട്ടും തന്റെ മക്കളെ ഒന്നു കാണാൻ ബയൂക്കിന് കഴിഞ്ഞിട്ടില്ല. മക്കൾക്ക് ഒരു വയസ് അടുക്കാറാകുമ്പോൾ അവരെയൊന്നു കാണാൻ കഴിയാതെ താൻ മരിച്ചു പോകുമോയെന്ന ഭയമാണ് ബയൂക്കിനുള്ളത്.
2023 ഓഗസ്റ്റ് 24 നാണ് നജൗവ, നൂർ, നജ്മെഹ് എന്നീ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനുപിന്നാലെ ബയൂക്കിന് പലസ്തീനിലേക്ക് മടങ്ങേണ്ടിവന്നത്. അവളുടെ ഇസ്രായേലി യാത്രാ പെർമിറ്റ് കാലഹരണപ്പെട്ടതായിരുന്നു മടങ്ങാൻ കാരണം. ഏഴ് വർഷത്തെ ഐവിഎഫ് ചികിൽസകൾക്കൊടുവിലാണ് ബയൂക്ക് ഗർഭിണിയായത്. പ്രസവത്തിനായി ഗാസയിൽനിന്നും കിഴക്കൻ ജറുസലേമിലെ അൽ-മഖാസെദ് ആശുപത്രിയിൽ പോകാൻ അവൾക്ക് അനുമതി ലഭിച്ചു. പ്രസവം കഴിഞ്ഞ് കഷ്ടിച്ച് ഒന്നര മണിക്കൂർ മാത്രമാണ് ബയൂക്കിന് തന്റെ കുഞ്ഞുങ്ങളെ കാണാനായത്. അവളുടെ പെർമിറ്റ് കാലഹരണപ്പെട്ടതോടെ ആശുപത്രി അധികൃതർ അവിടെനിന്നും പോകാൻ ആവശ്യപ്പെട്ടു.
ഒക്ടോബർ ആദ്യം ബയൂക്ക് മക്കളുടെ അടുത്തേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ അപ്പോഴേക്കും ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഒക്ടോബർ 5-ന് അവൾ പുതിയ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ചുവെങ്കിലും ഗാസയിൽ നിന്ന് ഇസ്രായേലിലേക്കുള്ള ഒരേയൊരു എൻട്രി പോയിന്റായ എറെസ് ടെർമിനലിൽ ഹമാസ് കമാൻഡോകൾ സ്ഫോടനം നടത്തി. ഇതോടെ യാത്ര തടസപ്പെട്ടു.
”എഴുവർഷം കാത്തിരുന്ന് കിട്ടിയ മക്കളാണ്. അവരെയോർത്ത് ഇവിടെയിരുന്ന് കരയാനല്ലാതെ വേറൊന്നിനും എനിക്കിപ്പോൾ കഴിയുന്നില്ല. എന്റെ പെൺമക്കളെ ഒരിക്കൽ പോലും ഒന്നുമ്മ വയ്ക്കാൻ കഴിഞ്ഞിട്ടില്ല. മരിക്കുന്നതിന് മുമ്പ് ഗാസയിൽ പോയി അവരെയെനിക്ക് തിരികെ കൊണ്ടുവരണം.” ബയൂക്ക് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പക്ഷേ പിന്നീട് ഞാൻ സ്വയം നിയന്ത്രിക്കുകയും, യുദ്ധഭൂമിയിൽനിന്ന് അവർ അകലെയായിരിക്കുന്നതാണ് നല്ലതെന്ന് എന്നോട് തന്നെ പറയുകയും ചെയ്യും. പക്ഷേ അപ്പോഴും അമ്മ ആരെന്ന് അറിയാതെ എന്റെ മക്കൾക്ക് വളരേണ്ടി വരുമോയെന്ന ഭയമുണ്ട്, ബയൂക്ക് പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here