പഴഞ്ചൻ കാറും ഇനി സ്മാർട്ടാക്കാം; ഹൈടെക് സാങ്കേതിക വിദ്യയുമായി ജിയോ

മുംബൈ: ഇന്ത്യക്കാരെ വീണ്ടും ഹൈടെക് ആക്കാൻ പുതിയ ഉൽപ്പന്നവുമായി റിലയൻസ് ജിയോ. പഴയതോ പുതിയതോ ആയ ഏത് കാറിനെയും മിനിറ്റുകൾക്കുള്ളിൽ സ്മാർട്ട് കാറാക്കി മാറ്റാൻ കഴിയുന്ന പോക്കറ്റ് സൈസ് ഒബിഡി (ഔട്ട് ബൗണ്ട് ഡയലർ) ഉപകരണമാണ് ജിയോ പുതുതായി അവതരിപ്പിച്ചിക്കുന്നത്. ജിയോ മോട്ടീവ് 2023 എന്നാണ് പേരിട്ടിരിക്കുന്നത്. ഇതൊരു പ്ലഗ് ആൻഡ് പ്ലേ ഉപകരണമാണ്. നിങ്ങൾക്ക് ഇത് നിങ്ങളുടെ കാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത് ബന്ധിപ്പിക്കുന്നതിന് നിങ്ങൾ ഒബിഡി പോര്‍ട്ട് പോർട്ട് ഉപയോഗിച്ചാല്‍ മതിയാകും.

ഇന്നത്തെ മിക്ക സ്മാർട്ട്ഫോൺ മോഡലുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെയാണ് എത്തുന്നത്. ഇത്തരം ഫോണുകൾ സ്മാർട്ട് കണക്ടിവിറ്റി അനുവദിക്കുന്ന വാഹനങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഇതു വഴി 4G ജിപിഎസ് ട്രാക്കർ, തത്സമയ ലൊക്കേഷൻ ട്രാക്കിംഗ്, ജിയോ, ടൈം ഫെൻസിംഗ്, എൻജിൻ ആരോഗ്യം, ഡ്രൈവിംഗ് പ്രകടനം എന്നിവയുൾപ്പെടെ കാറിന്റെ ഇന്റേണലുകൾ ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

ജിയോമോട്ടിവ്, ജിയോ സിം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.കാറുകളുടെ ഡാഷ് ബോർഡിന് കീഴിൽ ഈ യൂണിറ്റ് കണക്ട് ചെയ്യാനുള്ള പോർട്ട് ഉണ്ടായിരിക്കും. അതേസമയം ഈ യൂണിറ്റ് ഉപയോഗിക്കുന്നതിന് പ്രത്യേക ഡാറ്റ പ്ലാനുകൾ ഒന്നും തന്നെ ആവശ്യണമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഉദ്ഘാടന ഓഫറായി 58 ശതമാനം കിഴിവിലാണ് യൂണിറ്റ് റിലയൻസ് പുറത്തിറക്കിയിരിക്കുന്നത്. റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റ് വഴിയാണ് ജിയോമോട്ടീവിന്റെ വിൽപ്പന. യൂണിറ്റിന്റെ യഥാർത്ഥ വില വെബ്‌സൈറ്റ് പ്രകാരം 11,999 രൂപയാണെങ്കിലും ഉദ്ഘാടന ഓഫർ പ്രമാണിച്ച് നിലവിൽ വെറും 4,999 രൂപയ്ക്കു ലഭിക്കും

ജിയോ മോട്ടീവിന്റെ പ്രത്യേകതകൾ

ഉടമസ്ഥനല്ലാതെ മറ്റൊരാൾ വാഹനം ഉപയോഗിക്കുമ്പോൾ പോലും അതിന്റെ സ്ഥാനവും ചലനവും തൽക്ഷണം നിരീക്ഷിക്കാൻ കഴിയും.

ഉപയോക്താവിന്റെ നിലവിലെ സിമ്മുമായി ഈ ഉപകരണം ഇ- സിം ആയി പ്രവർത്തിപ്പിക്കാം. അതിനാൽ മറ്റൊരു സിമ്മോ, ഡാറ്റ പ്ലാനോ ആവശ്യമില്ല.

മാപ്പിൽ വെർച്വൽ അതിരുകൾ സജ്ജീകരിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ജിയോ ഫെൻസിംഗ് സാധ്യമാണ്.

വാഹനം ഓരോ തവണ സ്റ്റാർട്ട് ആകുമ്പോഴും വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും. അതിനാൽ വാഹനം ഉപയോക്താവിന്റെ അറിവില്ലാതെ അത് ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാം.

കാറിന്റെ വേഗത, അഗ്രസീവ് ബ്രേക്കിംഗ് എന്നിവയടക്കം വാഹനത്തിന്റെ ഡ്രൈവിംഗ് അനലിറ്റിക്സ് വിവരങ്ങളിലേയ്ക്ക് ജിയോമോട്ടീവ് ആക്‌സസ് നൽകുന്നു. ഡ്രൈവിംഗ് ശീലങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായകരമാകും.

കാറിന്റെ ആരോഗ്യം, പ്രകടനം, അലേർട്ടുകൾ എന്നിവ സമയത്തിന് മുമ്പേ നൽകാനും ജിയോമോട്ടീവിന് സാധിക്കും. കാറിന്റെ പരിപാലനച്ചെലവ് കുറയ്ക്കാനും ആയുസ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top