മലയാളികള്‍ മാതൃഭാഷയെ ഇല്ലാതാക്കുന്നുവെന്ന് ഓണക്കൂര്‍; ഭാഷാ സംസ്ഥാനം എന്ന സ്ഥാനം തന്നെ നഷ്ടമായേക്കും; കേരളത്തിന്റെ നിലനില്‍പ്പും ഭീഷണിയില്‍

തിരുവനന്തപുരം∙ മാതൃഭാഷയോടു നിഷേധ നിലപാടു സ്വീകരിക്കുന്ന അവസ്ഥയാണ് സമൂഹത്തിൽ ഇന്നുള്ളതെന്ന് ഡോ.ജോർജ് ഓണക്കൂർ. ഡോ.എം.വി.തോമസ് രചിച്ച ‘മാധ്യമ പാഠങ്ങളും പഠനങ്ങളും ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഓണക്കൂര്‍.

പത്ര പ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി.നായർ പുസ്തകം സ്വീകരിച്ചു. പരിധി പബ്ലിക്കേഷൻസാണ് പ്രസാധകര്‍.

“കുട്ടികള്‍ക്ക് മാതൃഭാഷയോടു താൽപര്യമില്ലായ്മ സൃഷ്ടിക്കുന്ന മാതാപിതാക്കളും വിദ്യാഭ്യാസ രീതിയുമുണ്ട്. ഭാഷാ അടിസ്ഥാനത്തിലാണ് കേരളം സംസ്ഥാനമായത്. എന്നാൽ ഭാഷാ സംസ്ഥാനം എന്ന സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമാണ്. കേരളം ഉണ്ടെങ്കിലല്ലേ ഭാഷാ സംസ്ഥാനമുള്ളു. കേരളം മറ്റൊരു സംസ്ഥാനത്തിന്റെ ഭാഗമായാലോ? അങ്ങനെയൊരു ഭീഷണി നിലനിൽക്കുന്നുണ്ട്.” – ഡോ.ജോർജ് ഓണക്കൂർ മുന്നറിയിപ്പു നൽകി.

ഐക്യമലയാള പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഡോ.എം.വി.തോമസ്, പ്രഫ. മുത്തുസ്വാമി വിജയകുമാർ, ഡോ.എം.രാജീവ് കുമാർ, പ്രസാദ് നാരായണൻ, സാനു ജോർജ് തോമസ് പ്രസംഗിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top