മൂത്രം കുഴച്ച് ഭക്ഷണം!! വീട്ടു ജോലിക്കാരിയുടെ പ്രതികാരത്തിൽ കുടുംബമാകെ രോഗികളായി; ഞെട്ടിച്ച് മറ്റൊരു യുപി മാതൃക

മൂത്രം ചേർത്ത് റൊട്ടി ഉണ്ടാക്കി വീട്ടുകാർക്ക് നൽകിയ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ ബിസിനസുകാരന്റെ കുടുംബത്തിൽ 8 വർഷമായി ജോലി ചെയ്ത് വരികയായിരുന്ന റീന (32) ആണ് അറസ്റ്റിലായത്.

വീട്ടിലെ പലർക്കും കരൾ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതോടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ നിതിൻ ഗൗതമിന്റെ ഭാര്യ രൂപം ഗൗതം ആണ് ഭക്ഷണത്തിൽ ശ്രദ്ധിച്ചത്. വീട്ടുജോലിക്കാരിയിൽ സംശയം തോന്നിയതിനെ തുടർന്ന് അടുക്കളയിൽ ഒളിക്യാമറ സ്ഥാപിച്ചു. സിസിടിവി ദൃശ്യങ്ങളിൽ റീന റൊട്ടിക്ക് മാവ് കുഴയ്ക്കുമ്പോൾ അതിൽ മൂത്രം കലർത്തുന്നത് കണ്ടെത്തി. തുടർന്ന് വീഡിയോ സഹിതം കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

ചോദ്യം ചെയ്യലിൽ വേലക്കാരി ആദ്യം കുറ്റം നിഷേധിച്ചു. വീഡിയോ തെളിവ് കാണിച്ചപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ചെറിയ കാര്യങ്ങൾക്കു പോലും വീട്ടുടമ വഴക്ക് പറയാറുണ്ടെന്നും അതിനു പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്നും വേലക്കാരി പറഞ്ഞതായി വേവ് സിറ്റി എസിപി ലിപി നാഗായിച്ച് പറഞ്ഞു. ഭക്ഷണത്തിൽ മായം ചേർത്തതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 272-ാം വകുപ്പ് പ്രകാരമാണ് റീനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top