രണ്ടാംവരവിലും ഫയറായി ധരണിയുടെ ‘ഗില്ലി’; റീ-റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 30 കോടി; ‘വിജയ് അണ്ണന്‍ എന്ന സുമ്മാവാ!’
ആദ്യവരവില്‍ 50 കോടി, രണ്ടാം വരവില്‍ ഇതുവരെ 30 കോടി. പറഞ്ഞുവരുന്നത് വിജയ്-തൃഷ ചിത്രം ഗില്ലിയെക്കുറിച്ചാണ്. 20 വര്‍ഷത്തിന് ശേഷം റീ-റിലീസ് ചെയ്ത ഗില്ലി 15 ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 30 കോടി രൂപയാണ്. 20 വര്‍ഷം മുമ്പ് ആദ്യം റിലീസ് ചെയ്തപ്പോള്‍ 50 കോടിയായിരുന്നു ഗില്ലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍.
ധരണി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഗില്ലി ഏപ്രില്‍ 20നാണ് റീ റിലീസ് ചെയ്തത്. സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമ തമിഴ്‌നാട്ടില്‍ നിന്നു മാത്രം 22 കോടി രൂപ നേടി. കര്‍ണാടകത്തില്‍ നിന്ന് 1.35 കോടിയും കേരളത്തില്‍ നിന്ന് 50 ലക്ഷവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 20 ലക്ഷവുമാണ് ഗില്ലി നേടിയത്. വിദേശത്തും ചിത്രത്തിന് കാര്യമായ റിലീസ് ഉണ്ടായിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്ന് 3.4 ലക്ഷം ഡോളര്‍ നേടിയ ചിത്രത്തിന്റെ ആകെ വിദേശ ബോക്‌സ് ഓഫീസ് കളക്ഷന്‍ 6.5 കോടി രൂപയാണ്.
എട്ട് കൊടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യവരവില്‍ 200 ദിവസത്തിലധികമാണ് തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രം കൂടിയാണ് ഗില്ലി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here