ഇഞ്ചി ചേര്‍ത്തുള്ള ചെറുനാരങ്ങ ജ്യൂസ് കരളിനെ ശുദ്ധീകരിക്കുമോ; കരള്‍ സംരക്ഷണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കല്‍ മുതല്‍ ദഹനം വരെയുള്ള 500ലധികം പ്രവര്‍ത്തനങ്ങളാണ് കരള്‍ നടത്തുന്നത്. ലെമണ്‍ ജ്യൂസ്, ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ കരളിന് നല്ലതാണ് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പഠനങ്ങള്‍ ഒന്നും ഈ വിവരത്തെ സാധൂകരിക്കുന്നില്ല. പക്ഷെ ഇത് ശരീരത്തിന് ഗുണകരമായ ചേരുവയാണ്. അത് കരളിനെ പിന്തുണയ്ക്കുന്നുണ്ട്.
നാരങ്ങയിൽ വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം ഇല്ലാതാക്കാൻ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ബീറ്റ്റൂട്ട് കരളിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. അതിന് കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവുമുണ്ട്. ബീറ്റൈൻ, നൈട്രേറ്റുകൾ, നാരുകൾ എന്നിവയാൽ സമൃദ്ധമാണ് ബീറ്റ്‌റൂട്ട്. ഇത് കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നതിനും പ്രധാനമാണ്. കരളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
മഞ്ഞളിന്റെ സത്തായ കുർക്കുമിൻ ചായയിലോ പാലിലോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. പിത്തരസത്തിന്‍റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും ടോക്‌സിനുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരൾ കോശങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
ഗ്രീൻ ടീയും അറിയപ്പെടുന്ന ആൻ്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതാണ്. ഗ്രീൻ ടീയിലെ ആൻ്റിഓക്‌സിഡന്റ് കരളിലെ കൊഴുപ്പ് കുറയ്ക്കാനും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് വിഷാംശം അടിഞ്ഞുകൂടുന്നതും തടയുന്നതാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here