ആറു വയസുകാരിയെ അധ്യാപകൻ ബലാത്സംഗം ചെയ്തു; ആളിക്കത്തി ജനരോഷം
തെലങ്കാനയിൽ ആറു വയസുകാരിയെ അധ്യാപകൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാമറെഡ്ഡിയിലെ ജീവധാൻ സ്കൂളിലെ ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപകനായ നാഗരാജുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. സ്കൂളിന്റെ ലൈസൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും വിവിധ വിദ്യാർത്ഥി യൂണിയൻ നേതാക്കളും ചേർന്ന് സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. നാലു പോലീസുകാർക്ക് പരുക്കേറ്റു. പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി.
കുറ്റവാളിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു. എസ്പിയുമായി താൻ സംസാരിച്ചുവെന്നും കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഒവൈസി എക്സിൽ കുറിച്ചു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here