പ്രണയാഭ്യർഥന നിരസിച്ചതിനു വീട്ടിൽകയറി വെട്ടിയ പെൺകുട്ടി മരിച്ചു; വെട്ടിയ യുവാവും ആത്മഹത്യ ചെയ്തിരുന്നു
![](https://www.madhyamasyndicate.com/wp-content/uploads/2023/09/alka-anna-binu.jpg)
കൊച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനു യുവാവു വീട്ടിൽകയറി വെട്ടിയ പെൺകുട്ടി മരിച്ചു. എറണാകുളം കുറുപ്പംപടി രായമങ്കലത്തു പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനുവാണു (20) മരിച്ചത്. പ്രണയാഭ്യർഥന നിരസിച്ചതിനു സെപ്റ്റംബർ അഞ്ചിനാണ് പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിന്നിടെയാണ് മരണം.
കോലഞ്ചേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഓണം അവധി കഴിഞ്ഞ് ചൊവ്വാഴ്ച കോളേജ് ഹോസ്റ്റലിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്നിടയിലാണ് ആക്രമിക്കപ്പെട്ടത്.
പെൺകുട്ടിയെ വെട്ടിയ ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിൽ (21) ആക്രമണത്തിനു പിന്നാലെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. യുവാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും പരുക്കേറ്റിരുന്നു. നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ബേസില്‍ സ്വന്തം വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
റോഡരികില്‍ ബൈക്ക് നിര്‍ത്തിയ ശേഷം വാക്കത്തിയുമായി വീടിന്റെ പിന്നിലൂടെയാണ് ബേസില്‍ അകത്തെത്തിയത്. കരച്ചില്‍ കേട്ട് വീടിനകത്തുനിന്ന് ഓടിയെത്തിയവര്‍ക്കു നേരേയും ആക്രമണമുണ്ടായി. നിമിഷങ്ങള്‍ക്കകംബേസില്‍ വാക്കത്തി ഉപേക്ഷിച്ച് സ്ഥലംവിട്ടു. ആക്രമണം നടന്ന സമയത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് പറയുന്നു. ബേസില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വിവരം. പ്രണയാഭ്യര്‍ഥന നിരസിച്ചതാകാം ആക്രമണ കാരണമെന്നാണ് പോലീസ് നിഗമനം.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here