പത്ത് ദിവസത്തെ രക്ഷാദൗത്യം; കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷപ്പെടുത്തി
പത്ത് ദിവസത്തെ രക്ഷാ ദൗത്യത്തിനൊടുവില്‍ രാജസ്ഥാനിലെ കുഴല്‍ക്കിണറിൽ വീണ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. ഡിസംബര്‍ 23നാണ് കുട്ടി 700 അടി താഴ്ചയുള്ള കിണറില്‍ വീണത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കോട്ട്പുത്‌ലിയിലെ കിരാത്പുര സ്വദേശിയായ ചേത്‌ന എന്ന മൂന്ന് വയസുകാരിയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ കുടുംബം കുട്ടി കിണറില്‍ വീണതായി കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ സംഘവും ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി.
പൈപ്പ് വഴി കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ എത്തിച്ചിരുന്നു. കുട്ടിയെ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളെല്ലാം പരാചയപ്പെട്ടതോടെ. രക്ഷാപ്രവര്‍ത്തകര്‍ കുഴിയെടുത്ത് കിണറിലേക്ക് തുരങ്കം നിര്‍മിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് തെറ്റായ ദിശയിലേക്കാണ് പോയത്.
അവസാന മണിക്കൂറുകളില്‍ ആവശ്യത്തിന് ഓക്‌സിജനും ഭക്ഷണവും നല്‍കാന്‍ സാധിക്കാതെ വന്നതോടെ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. ജയ്പുര്‍ ഡല്‍ഹി മെട്രോയില്‍ നിന്നുള്ള വിദഗ്ദര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. 8 മീറ്റര്‍ വീതിയില്‍ മതിയെന്ന് നിശ്ചയിച്ച തുരങ്കം 12 അടിയായി വലുതാക്കിയാണ് കുട്ടിയെ രക്ഷിച്ചെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here