പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചു; ദുരന്തം ചൂണ്ടയിടുന്നതിനിടെ
July 5, 2024 4:41 PM

ആലപ്പുഴയില്‍ ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു. കരിയിലക്കുളങ്ങര ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ. വീടിനു സമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നീന്തല്‍ അറിയാത്തതിനാല്‍ ലേഖയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here