ടോൾ ബൂത്ത് മുക്ത ഇന്ത്യ വരുന്നു; പുതിയ സംവിധാനം പരീക്ഷണം തുടങ്ങി
ടോൾ ബൂത്തുകൾ ഇല്ലാതാക്കാനുള്ള സംവിധാനം രാജ്യമെമ്പാടും ഉടൻ നിലവിൽ വരും. ടോൾ പിരിവിനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എന്‍എസ്എസ്) ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. 2024 ൻ്റെ അവസാനം സിസ്റ്റം ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന് പല തവണ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുണ്ടായിരുന്നു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ രണ്ട് ഹൈവേകളിൽ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
കര്‍ണാടകയിലെ ബംഗളൂരു-മൈസൂര്‍ ദേശീയ പാതയിലും ഹരിയാനയിലെ പാനിപ്പത്ത്-ഹിസാര്‍ ദേശീയ പാതയിലുമാണ് ഈ അത്യാധുനിക സംവിധാനം പ്രവർത്തിക്കുന്നത്. സ്ഥിരം ടോൾ ബുത്തുകൾ ഈ സംവിധാനത്തിൽ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാറ്റലൈറ്റ് സഹായത്തോടെ വാഹനങ്ങൾ ട്രാക്ക് ചെയ്യപ്പെടുന്നതിനാലാണ് ടോൾ ബൂത്തുകളുടെ പ്രസക്തി ഇല്ലാതാവുന്നത്. ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിൽ കുടുങ്ങി സമയം നഷ്ടമാകുന്ന അവസ്ഥയും ഇതോടെ ഇല്ലാതാകും. സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം പണം നൽകിയാൽ മതി. അതിനാൽ ചെറിയ യാത്രകള്‍ക്കും മുഴുവന്‍ ടോള്‍ തുക നല്‍കേണ്ടി വരും എന്ന അവസ്ഥയും അവസാനിക്കും.
വിവിധ ഘട്ടങ്ങളിലൂടെയാവും പൂർണമായും ജിഎന്‍എസ്എസ് സിസ്റ്റത്തിലേക്ക് മാറുന്നത്. തുടക്കത്തിൽ പുതിയ സംവിധാനവും ഫാസ്ടാഗും ചേര്‍ന്നുള്ള സംവിധാനമാണ് വരിക. നിലവിലുള്ള ഫാസ്ടാഗ് സിസ്റ്റം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ വഴിയാണ്പ്രവര്‍ത്തിക്കുന്നത്. ടോള്‍ ബൂത്തുകളിലൂടെ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പണം ഓട്ടോമാറ്റിക്കായി ഈടാക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം സ്വീകരിക്കുന്നത്. ഇതുവഴി ടോള്‍ ബൂത്തുകളിലെ നീണ്ട ക്യൂവിൻ്റെ നീളം കുറയ്ക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ ബുത്തുകളേ അപ്രത്യക്ഷമാകും. ഈ മാറ്റം വഴി വരുമാനത്തിലും കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണക്കുകൂട്ടുന്നു. നിലവിൽ ഓരോ വർഷഡിം 40,000 കോടി രൂപയാണ് ടോള്‍ പിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here