‘ശസ്ത്രക്രിയക്ക് ഇടയിൽ കയ്യുറ മറന്നുവെച്ചു’; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയക്ക് ഇടയിൽ കയ്യുറ ശരീരത്തിൽ തുന്നിച്ചേർത്തെന്നാണ് ആരോപണം. ശനിയാഴ്ചയാണ് സംഭവം. നെടുമങ്ങാട് സ്വദേശി ഷിനുവിന് മുതുകിലെ പഴുപ്പ് നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയയില്‍ പിഴവുണ്ടായി എന്നാണ് പരാതി.
ആശുപത്രിവിട്ട രോഗിക്ക് പിന്നീട് കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. തുടർന്ന് സ്റ്റിച്ച് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായതെന്ന് ഷിനുവിൻ്റെ ഭാര്യ സജീന പറഞ്ഞു. മുതുകിൽ ഏഴ് സ്റ്റിച്ചാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് കയ്യുറ പുറത്തേക്ക് നിൽക്കുന്നതായി കണ്ടെന്നാണ് ആരോപണം.
അതേസമയം, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. സർജറിയിൽ പിഴവുണ്ടായിട്ടില്ലെന്നും കണ്ടത് പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നാണ് വിശദീകരണം. അത് ഇളക്കി കളയണം എന്ന നിർദേശം രോഗിക്ക് നൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here