സഹപാഠിയുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ മലയാളി യുവാവ് ജീവനൊടുക്കി; ഗോവ മുൻ സബ് കളക്ടറുടെ മരണത്തിൽ ദുരൂഹത
ഗോവ മുൻ സബ് കലക്ടർ വിജയ് വേലായുധനെ (33) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോംബിവലിയിലുള്ള ഫ്ലാറ്റിൽ നിന്നും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. വാതിൽ ആരും തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പോലീസിൽ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പിൽ എഴുതിയത്.
പെരുമ്പാവൂർ സ്വദേശിയായ വേലയുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. ഇവരോടൊപ്പം ഡോംബിവലി വെസ്റ്റിൽ ചന്ദ്രഹാസ് സൊസൈറ്റിയിലാണ് വിജയിൻ്റെ താമസം. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നിലവിൽ ഗൂഗിളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയായ വിജയ് വേലായുധൻ്റെ വിവാഹം വരുന്ന ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ.
സഹപാഠിയായ പെൺകുട്ടിയെയായിരുന്നു വധുവായി നിശ്ചയിച്ചിരുന്നത്. ഗൂഗിൾ സിംഗപ്പൂർ ഓഫിസിലെ ഐടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന് ജോലി ചെയ്ത് വരികയായിരുന്നു. ആത്മഹത്യയുടെ കാരണങ്ങൾ വ്യക്തമല്ല. മകന്റെ വിവാഹ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ പുറത്തുപോയ നേരത്തായിരുന്നു വിജയ് ജീവനൊടുക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here