അടിപൊളി ‘ബീച്ച് ഷാക്കു’കള്‍ ഒരുക്കി കാത്തിരുന്നിട്ടും സഞ്ചാരികള്‍ എത്തുന്നില്ല; ഗോവന്‍ ടൂറിസം നേരിടുന്നത് വന്‍ പ്രതിസന്ധി
ടൂറിസം വ്യവസായത്തില്‍ ഗോവ പിന്നോട്ടടിക്കുന്നു. സഞ്ചാരികളുടെ എണ്ണം കുത്തനെ കുറയുന്നത് ഗോവന്‍ ടൂറിസത്തെ ദോഷകരമായി ബാധിക്കുകയാണ്. ഇപ്പോള്‍ ടൂറിസം സീസണ്‍ ആരംഭിച്ചിട്ടുപോലും സഞ്ചാരികളുടെ വരവ് മന്ദഗതിയിലാണ്. സെപ്തംബർ 1 മുതൽ മെയ് 31 വരെയാണ് ഗോവയിലെ തിരക്കേറിയ ടൂറിസ്റ്റ് സീസണ്‍.
ക്രിസ്മസ് സമയത്ത് ഗോവന്‍ ബീച്ചിലെ ഷാക്കുകള്‍ക്ക് (കുടിലുകള്‍) വന്‍ ഡിമാന്‍ഡ് ആയിരുന്നു മുന്‍കാലങ്ങളില്‍. ഇന്ത്യയ്ക്ക് അകത്തും നിന്നും പുറത്തുനിന്നുമുള്ള ടൂറിസ്റ്റുകള്‍ ഈ ഷാക്കുകള്‍ വാടകയ്ക്ക് എടുക്കുമായിരുന്നു. ഇതില്‍ നിന്നും വലിയ വരുമാനമാണ് ഗോവക്കാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഷാക്കുകള്‍ ഒരുക്കി കാത്തിരുന്നിട്ടും സഞ്ചാരികള്‍ എത്തുന്നില്ല.
വരുന്നവര്‍ തന്നെ ഗോവന്‍ ബീച്ചില്‍ രാത്രി തങ്ങുന്നതും കുറവ്. വാഹനങ്ങളില്‍ വരുന്നവര്‍ രാത്രി വാഹനങ്ങളിലും ഹോട്ടലുകളിലും തങ്ങാന്‍ താത്പര്യം കാണിക്കുന്നതും ടൂറിസത്തെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുന്നു. ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ആണ് വിനോദ സഞ്ചാരികളുടെ ഒഴുക്കുള്ളത്.
“റഷ്യ-ഉക്രെയ്ൻ, പശ്ചിമേഷ്യ യുദ്ധങ്ങൾ ടൂറിസത്തിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പക്ഷെ ഇത് തായ്‌ലൻഡിനെ ഇത് ബാധിച്ചിട്ടില്ല. അവിടം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു”. – കാർഡോസോ ചൂണ്ടിക്കാട്ടുന്നു.
വിദേശ വിനോദ സഞ്ചാരികള്‍ ഗോവ ഉപേക്ഷിക്കുന്നു എന്ന ഈയിടെ വന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍ ആയിരുന്നു. പലരും ഗോവയിലെ മോശം അനുഭവങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ ഗോവന്‍ ടൂറിസം അധികൃതര്‍ രംഗത്തുവന്നിരുന്നു. ആഭ്യന്തര ടൂറിസത്തിൽ സംസ്ഥാനത്ത് വന്‍ കുതിപ്പ് ഉണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. , 2023ൽ 80 ലക്ഷത്തിലധികം ആഭ്യന്തര സന്ദർശകര്‍ എത്തി. കഴിഞ്ഞ വർഷം 4.5 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ ഗോവ സന്ദർശിച്ചതായും സർക്കാർ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here