‘രാജുവേട്ടനെ വച്ച് സിനിമ സംവിധാനം ചെയ്യണം’; പൃഥ്വിരാജിന് വേണ്ടി ഒരു ‘ലൂസിഫര്‍’ സമർപ്പിക്കണമെന്ന് ഗോകുല്‍ സുരേഷ്

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താനൊരു പൃഥ്വിരാജ് ആരാധകനാണെന്നും അദ്ദേഹത്തെ വച്ചൊരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് ആഗ്രഹമെന്നും നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. അഭിനേതാവാകുക എന്നതിനെക്കാള്‍ സംവിധായകനാകുക എന്നായിരുന്നു നേരത്തെ മുതല്‍ ആഗ്രഹിച്ചിട്ടുള്ളതെന്നും വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞു.

“ഒരു നടനാകുക എന്നതിനെക്കാള്‍ സംവിധായകനാകുക എന്നായിരിക്കും ഞാന്‍ ചിന്തിച്ചിട്ടുള്ളത്. ഞാന്‍ കാണുമ്പോള്‍ എനിക്കിഷ്ടപ്പെടുന്ന സിനിമകള്‍ പോലുള്ള സിനിമകള്‍ സംവിധാനം ചെയ്യണം. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ഞാന്‍ പൃഥ്വിരാജ് ഫാന്‍ ആണ്. അദ്ദേഹത്തെ വച്ച് ആദ്യ സിനിമ സംവിധാനം ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ അല്ല. അദ്ദേഹത്തിന് കുറച്ചുകൂടി പ്രായമായതിന് ശേഷം കിട്ടണം. കുറേ ഷോട്ടുകളും കഥയുടെ രൂപവും മനസില്‍ പ്ലാനുണ്ട്. എഴുതുന്ന സുഹൃത്തുക്കളെക്കൊണ്ട് തിരക്കഥ എഴുതിപ്പിക്കുകയാണ്. കുറച്ച് സമയമെടുത്തു തന്നെ വേണം അതിലേക്ക് വരാന്‍. ലാല്‍ സാറിന് ലൂസിഫര്‍ സമര്‍പ്പിച്ചതു പോലെ രാജുവേട്ടന്റെ ഒരു ലൂസിഫര്‍ എനിക്ക് സമര്‍പ്പിക്കണം. ആക്ഷന്‍ പടങ്ങളോടാണ് കമ്പം. അങ്ങനത്തെ ഒരു ജോണറാണ് നോക്കുന്നത്,” ഗോകുല്‍ സുരേഷ് പറഞ്ഞു.

ഗോകുല്‍ സുരേഷ്, കെ.ബി. ഗണേഷ് കുമാര്‍, അജു വര്‍ഗീസ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രം ഗഗനചാരി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് അജിത് വിനായകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top