ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; വിളിപ്പിച്ചത് കരുവന്നൂര്‍ ബാങ്ക് ബന്ധത്തിന്റെ പേരില്‍

കൊച്ചി: പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്ക് കള്ളപ്പണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ഇന്ന് ഹാജരാവണമെന്നു കാട്ടി നോട്ടീസ് അയച്ചിരുന്നു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് വിളിച്ചുവരുത്തിയത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കരുവന്നൂര്‍ കേസില്‍ പ്രതികളുമായുള്ള ബന്ധമാണ് പ്രധാനമായും ചോദിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. കസ്റ്റമര്‍ അനില്‍കുമാറുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്തതെന്നാണ് ഗോകുലം ഗോപാലന്‍ പ്രതികരിച്ചത്.

“കരുവന്നൂര്‍ കേസുമായി നേരിട്ട് തനിക്ക് യാതൊരു ബന്ധവുമില്ല. അനില്‍ കുമാറിന്റെ ഡോക്യുമെന്റ്‌സ് തന്റെ കൈവശമുണ്ട്. അതിന്റെ വിശദീകരണം ചോദിക്കാനാണ് ഇഡി വിളിപ്പിച്ചതെന്നും” ഗോകുലം ഗോപാലന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top