കർണാടകയിൽ വൻ സ്വർണവേട്ട; ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് രേഖകളില്ലാത്ത മൂന്ന് കിലോ സ്വർണവും അഞ്ചര കോടിയിലേറെ രൂപയും പിടിച്ചെടുത്തു

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ബെല്ലാരിയിൽ നടത്തിയ റെയ്‌ഡിൽ കോടിക്കണക്കിന് രൂപയും സ്വർണവും വെള്ളിയും പിടികൂടി. 5.60 കോടി രൂപയും, മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളി ആഭരണങ്ങളും 68 വെള്ളി ബാറുകളുമാണ് കർണാടക പോലീസ് പിടികൂടിയത്. കമ്പാളി ബസാറിൽ സ്വർണാഭരണശാല നടത്തുന്ന നരേഷ് സോണി എന്നയാളുടെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

കൃത്യമായ രേഖകൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവ പിടിച്ചെടുത്തത്. ആകെ 7.60 കോടി രൂപ മൂല്യമുള്ള പണവും സ്വർണവും ഉൾപ്പെടെയുള്ളവ എന്തിനാണ് വീട്ടിൽ സൂക്ഷിച്ചതെന്ന് വ്യക്തമാക്കാൻ നരേഷിന് കഴിഞ്ഞില്ലെന്ന് കർണാടക പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ വീട്ടിൽ നടത്തിയ പരിശോധനയുടെ കണ്ടെത്തലുകൾ ആദായനികുതി വകുപ്പിന് കൈമാറുമെന്ന് കർണാടക പോലീസ് അറിയിച്ചു. അറസ്റ്റിലായ നരേഷിന് ഹവാല ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top