ഗൾഫും സിംഗപ്പൂരും തപ്പി പോകേണ്ട; ഇപ്പോള്‍ സ്വർണവില എറ്റവും കുറവ് ഇന്ത്യയിൽ; കാരണം…

സ്വർണത്തെ ഒരു ആഭരണത്തേക്കാൾ ഉപരി ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് ഇന്ത്യക്കാർ, വിശേഷിച്ച് മലയാളികൾ കരുതുന്നത്. കുറഞ്ഞ വിലയിൽ ഈ മഞ്ഞലോഹം വില വാങ്ങാൻ ഇന്ത്യക്കാർ ആശ്രയിച്ചിരുന്നത് ഗൾഫ് രാജ്യങ്ങളെയും സിംഗപ്പൂരിനെയും ആയിരുന്നു. അതിനേക്കാൾ കുറവ് നിരക്കിലാണ് ഇപ്പോൾ ഇന്ത്യയിൽ സ്വർണം വിൽക്കുന്നത്. യുഎഇ, ഖത്തർ, ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളേക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ സ്വർണം ലഭിക്കുന്നത് നിക്ഷേപകരെയും ആഭരണ പ്രേമികളെയും ഞെട്ടിച്ചിരിക്കുകയാണ്.

Also Read: സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം !! ഇന്ന് വിലയില്‍ വന്‍ ഇടിവ്; നവംബറിലെ സമ്പൂർണമാറ്റം അറിയാം

ഇന്നലെ ഇന്ത്യയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിൻ്റെ വില 75,650 രൂപയായിരുന്നു. 116 രൂപ കുറഞ്ഞാണ് ഈ നിരക്കിൽ വ്യാപാരം നടന്നത്. 22 കാരറ്റ് സ്വർണം 69,350 രൂപയ്ക്കും 18 കാരറ്റ് 56,740 രൂപയ്ക്കുമാണ് വില്പന നടന്നത്. എന്നാൽ ഒമാനിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 220 രൂപ വർദ്ധിച്ച് 75,763 രൂപയായിരുന്നു ഇന്നലത്തെ വില. ഖത്തറിൽ 76,293 രൂപയായും വില ഉയർന്നിരുന്നു. സിംഗപ്പൂരിൽ 76,810 രൂപയാണ് സ്വർണ വില. ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ റീട്ടെയിൽ മേഖലയിൽ കച്ചവടം കുതിച്ചുയർന്നതാണ് വില കൂടാൻ കാരണമായത്.

Also Read: ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്

മിഡിൽ ഈസ്റ്റിലെ യുദ്ധവും അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലവുമാണ് ആഗോള സ്വർണ വില കുറയുന്നതിനൊപ്പം ഇന്ത്യയിലും വിലയിടിയാൻ കാരണമായത്. ഒക്ടോബറിൽ റെക്കോർഡ് ഉയരത്തിൽ എത്തിയതിന് ശേഷം ലോകമെമ്പാടുമുള്ള സ്വർണ വിലയിൽ കുത്തനെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞ മാസത്തിൽ മാത്രം 7 ശതമാനം ഇടിവാണ് ഉണ്ടായത്. ആഗോളതലത്തിൽ തന്നെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവും സ്വർണ വിലയിൽ സംഭവിച്ചു. ഇതും ഇന്ത്യയിൽ വില കുറയാൻ കാരണമായി.

Also Read: ഇസ്രയേല്‍ യുദ്ധവും കേരളത്തിലെ സ്വർണവിലയും തമ്മിലെന്ത്? കാരണം ഇതാണ്… എട്ട് മാസത്തിനിടയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനവ്


അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് തിരിച്ചെത്തിയതിന് പിന്നാലെ ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് ആഗോള – ഇന്ത്യൻ വിപണികളിൽ സ്വര്‍ണത്തിന് തിരിച്ചടിയായത്. ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്കയിൽ ബോണ്ടുകളുടെ വില ഉയർന്നിരുന്നു. ഇത് ദീർഘകാലത്തേക്ക് ആഗോള വിപണിയിൽ സ്വർണത്തിൻ്റെ വില ഉയരുന്നതിന് തടസമാകും എന്നാണ് വിദഗ്ധർ പറയുന്നത്. സ്വർണത്തിന് അനുകൂലമായ സാഹചര്യമൊന്നും നിലവിൽ ഇല്ല എന്നതാണ് വസ്തുത.

Also Read: സ്വർണത്തിൻ്റെ കഷ്ടകാലം തുടരുന്നു; തിരിച്ചു കയറാനാവാതെ വീണ്ടും വിലയിടിഞ്ഞു

അമേരിക്കൻ ധനനയവും പലിശ നിരക്കിലെ ഇളവ് തുടങ്ങിയ അനിശ്ചിതത്വങ്ങളും സ്വര്‍ണവില ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങൾക്കായി സ്വർണ നിക്ഷേപകർ ഉൾപ്പടെ കാത്തിരിക്കുകയാണ്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top