സ്വർണം നവംബറിലെ ഉയർന്ന വിലയിൽ
November 21, 2023 2:18 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു. രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെയായിരുന്നു സ്വർണ വ്യാപാരം നടന്നത്. പവന് 240 രൂപ വർധിച്ച് 45,480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഗ്രാമിന് 30 രൂപ കൂടി 5685 രൂപയായി. ഈ മാസത്തെ ഏറ്റവുമുയർന്ന വിലയാണിത്.
ഒക്ടോബർ 28-ന് സ്വർണവില ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. പവന് 45,920 രൂപയെന്ന റെക്കോർഡ് വിലയാണ് അന്ന് രേഖപ്പെടുത്തിയത്. തുടർന്ന് രണ്ടാഴ്ച തുടർച്ചയായി സ്വർണ വിലയിൽ ഇടിവുണ്ടായി.
നവംബർ 13-നായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 രൂപ രേഖപ്പെടുത്തിയത്. പിന്നീട് വിപണിയിൽ തിരിച്ചു കയറാൻ തുടങ്ങിയ സ്വർണ വിലയിൽ എട്ട് ദിവസംകൊണ്ട് പവന് 1120 രൂപയുടെ വർധനവാണ് ഉണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here