സ്വർണവിലയും ആഭരണവിലയും തമ്മിലുള്ള വ്യത്യാസമറിയാം; വില 50,000 കടന്നോ…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില കൂടി. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. 45,680 രൂപയ്ക്കാണ് ഇന്ന് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. 5,710 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. മൂന്ന് ദിവസത്തിനുശേഷമാണ് വില വീണ്ടും വർധിക്കുന്നത്. ഒരാഴ്ചക്കിടയിൽ 440 രൂപയാണ് കൂടിയത്.
രാജ്യാന്തര വിപണിയിലും സ്വർണവില ഉയർച്ച രേഖപ്പെടുത്തി. 10 ഡോളർ വർധിച്ച് 2002 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഈ ആഴ്ച 1.2 ശതമാനം മുന്നേറ്റമാണ് സ്വർണവിലയിലുണ്ടായത്.
സ്വർണാഭരണങ്ങൾക്ക് വില വീണ്ടും കുടും
സ്വര്‍ണത്തിന്റെ വിപണി വിലയോടൊപ്പം 3 ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേർത്താണ് ഒരു പവൻ / ഒരു ഗ്രാം ആഭരണവില നിർണയിക്കുന്നത്. സാധാരണ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ വിലയുടെ 5 ശതമാനം പണിക്കൂലി നൽകണം. ഇന്നത്തെ വില അനുസരിച്ച് 2,284 രൂപയാണ് നൽകേണ്ടി വരിക. ഇതു ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 47,964 രൂപ ചിലവാകും. 7 ശതമാനത്തിന് മുകളില്‍ പണിക്കൂലി ഈടാക്കുന്ന ആഭരണത്തിന് ഇന്ന് 50,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here