മുക്കുപണ്ടം പണയം വച്ച് തട്ടിയത് 1,30,000 രൂപ; സമാന തട്ടിപ്പ് ആവര്‍ത്തിക്കുന്നതിനിടെ യുവാവും യുവതിയും പിടിയില്‍; പ്രതികള്‍ക്ക് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്

കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവാവും യുവതിയും പോലീസ് പിടിയിലായി. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.
ഇന്നലെ നടുവിലെക്കണ്ടി ഗോൾഡ് എന്ന സ്ഥാപനത്തിൽ സമാന തട്ടിപ്പ് നടത്തുന്നതിനിടയില്‍ ആണ് പിടിയിലായത്. കൊയിലാണ്ടി പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. കാട്ടിലെപീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. ഇതിന്റെ പിന്നിൽ വലിയ സംഘങ്ങൾ ഉള്ളതായും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here