സഹകരണ സംഘത്തില്‍ 4.76 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി സെക്രട്ടറി; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; കണ്ടെത്തിയത് സഹകരണ വകുപ്പിന്റെ പരിശോധനയില്‍

കാസര്‍കോട് : സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സൊസൈറ്റിയിലെ സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.രതീശനാണ് 4.75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. അംഗങ്ങളറിയാതെ അവരുടെ പേരില്‍ സ്വര്‍ണ്ണ വായ്പയെടുത്തും, സ്വര്‍ണ്ണമില്ലാതെ വായ്പ അനുവദിച്ചും, പണയ സ്വര്‍ണ്ണം കടത്തിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പ്രാഥമിക വിലയിരുത്തലിലാണ് 4.76 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇത് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ സൊസൈറ്റി പ്രസിഡന്റ് കെ.സൂപ്പി പൊലീസില്‍ പരാതി നല്‍കി. സെക്രട്ടറി രതീശന്‍ ഇപ്പോള്‍ ഒളിവിലാണ്. ജനുവരി മുതല്‍ പലതവണകളിലാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്.

തട്ടിപ്പ് വിവരം പുറത്തു വന്നതിനു പിന്നാലെ രതീശനെ സിപിഎം അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സിപിഎം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top