ദീപാവലിയിലും വീണു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില

തിരുവനന്തപുരം: സംസഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ കുറഞ്ഞ് 5,545 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ദീപാവലി വിപണിയിലെ വില കുറവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണം ഇന്ന് വ്യാപാരം തുടരുന്നത്. പവന് 45,280 രൂപയ്ക്ക് വ്യാപാരം നടന്ന നവംബർ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ദീപാവലി ദിവസമായ ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ 44,444 രൂപയ്ക്കാണ് വ്യാപാരം നടന്നത്.
നവംബറിലെ സ്വർണവില
നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില വില 45,200 രൂപ
നവംബർ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
നവംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
നവംബർ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
നവംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
നവംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
നവംബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
നവംബർ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
നവംബർ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ
നവംബർ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here