സ്വർണ വില കൂടി; വീണ്ടും 45000 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും 45000 കടന്നു. പവന് 480 രൂപ വർധിച്ച് 45240 രൂപക്കാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഗ്രാമിന് 5655 ആണ് ഇന്നത്തെ സ്വർണവില.

തുടർച്ചയിയ രണ്ടാം ദിവസമാണ് സ്വർണ വില കൂടുന്നത്. 880 രൂപയാണ് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഈ മാസം 1600 രൂപ കുറഞ്ഞതിന് ശേഷമാണ് വില വീണ്ടും ഉയരുന്നത്

നവംബർ 13ന് രേഖപ്പെടുത്തിയ 44360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ മൂന്നിനാണ് ഈ മാസം ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വ്യാപാരം നടന്നത്. 45,280രൂപയായിരുന്നു പവന് വില. ഒക്ടോബർ 28-ന് ഒരു പവൻ സ്വർണത്തിന് 45960 രൂപയെന്ന റെക്കോർഡ് വിലയിലാണ് വ്യാപാരം നടന്നത്. പിന്നീട് രണ്ടാഴ്ച തുടർച്ചയായി സ്വർണ വിലയിൽ ഇടിവുണ്ടാകുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top