സ്വർണത്തിൻ്റെ കഷ്ടകാലം തുടരുന്നു; തിരിച്ചു കയറാനാവാതെ വീണ്ടും വിലയിടിഞ്ഞു
അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സ്വർണവിലയില്‍ നേരിട്ട തകർച്ച തുടരുന്നു. ആഗോള വിപണിയിലെ ഇടിവ് കേരളത്തിലെ വിലയേയും തുടർച്ചയായി ബാധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് വീണ്ടും വില ഇടിഞ്ഞു. പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായി നാലാം ദിവസമാണ് വിലയിൽ കുറവുണ്ടാകുന്നത്.
Also Read: ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്
ഞായറാഴ്ച 58,200 രൂപയും തിങ്കളാഴ്ച 57,760 രൂപയും ഇന്നലെ 56,680 രൂപയുമായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. നവംബറിലെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ ഒന്നാം തീയ്യതിയാണ് രേഖപ്പെടുത്തിയത്.
ഒരിടവേളയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചു വരവാണ് സ്വർണവില ഇടിയുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. പലിശനിരക്കിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വരുത്തുന്ന മാറ്റങ്ങും തുടർ ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് സൂചനകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here