ദേ…വീണ്ടും മേലോട്ട്; ചാഞ്ചാടി സ്വർണം; അനങ്ങാതെ വെള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 35 രൂപ കൂടി 5775 രൂപയ്ക്കും പവന് 280 രൂപ കൂടി 46,200 രൂപയ്ക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ചു ദിവസത്ത ഇടവേളക്ക് ശേഷമാണ് വില വീണ്ടും 46,000ന് മുകളിലെത്തുന്നത്.
ഡിസംബർ നാലിന് റെക്കോർഡ് വിലയായ 47,080-ൽ എത്തിയ ശേഷം ഡിസംബർ 13-ന് 45,320 രൂപയായി ഇടിഞ്ഞിരുന്നു. ഓഹരി വിപണിയിലെ മുന്നേറ്റമടക്കമുള്ള ഘടകങ്ങളാണ് വീണ്ടും സ്വർണവില ഉയരാൻ കാരണം. അതേസമയം, കഴിഞ്ഞ 4 ദിവസമായി കേരളത്തിൽ വെള്ളി വില 80 രൂപയിൽ തന്നെ തുടരുകയാണ്.
ഒരാഴ്ചയിലെ സ്വർണവില
ഡിസംബർ 14 : 800 രൂപ ഉയർന്ന് പവന് 46,120 രൂപ
ഡിസംബർ 15: 80 രൂപ ഉയർന്ന് ഒരു പവൻ 46,200 രൂപ
ഡിസംബർ 16: 800 രൂപ കുറഞ്ഞു പവന് 45,840 രൂപ
ഡിസംബർ 17 : മാറ്റമില്ലാതെ പവന്
45,840 രൂപ
ഡിസംബർ 18: 80 രൂപ ഉയർന്ന് പവന് 45,920 രൂപ
ഡിസംബർ 19: മാറ്റമില്ലാതെ പവന് 45,920 രൂപ
ഡിസംബർ 20: 280 രൂപ ഉയർന്ന് പവന് 46,200 രൂപ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here