സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം !! ഇന്ന് വിലയില്‍ വന്‍ ഇടിവ്; നവംബറിലെ സമ്പൂർണമാറ്റം അറിയാം

കേരളത്തിൽ സ്വർണ വില ഇടിയുന്നത് തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസമാണ് കുറവ് നേരിടുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയും ഒരു ഗ്രാമിന് 110 രൂപയുമാണ് കുറഞ്ഞത്. ഇതാടെ പവൻ്റെ വില 55,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 6935 രൂപയുമാണ് ഇന്നത്തെ വില.

Also Read: ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്

വിലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കിയ ശേഷമാണ് വില തുടർച്ചയായി ഇടിയുന്നത്. പവന് 59,640 വരെ വില എത്തിയിരുന്നു. പിന്നീട് അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില.

Also Read: ഇസ്രയേല്‍ യുദ്ധവും കേരളത്തിലെ സ്വർണവിലയും തമ്മിലെന്ത്? കാരണം ഇതാണ്… എട്ട് മാസത്തിനിടയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനവ്

തിങ്കളാഴ്ച 57,760 രൂപയും ചൊവ്വാഴ്ച 56,680 രൂപയും ഇന്നലെ 56,360 രൂപയുമായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. നവംബറിലെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ ഒന്നാം തീയ്യതിയാണ് രേഖപ്പെടുത്തിയത്.

നവംബറിൽ സ്വർണ വില ( പവന് ) ഉണ്ടായ മാറ്റം

നവംബർ 1- 59,080

നവംബർ 2 – 58,960

നവംബർ 3 – 58,960

നവംബർ 4 -58,960

നവംബർ 5 – 58,840

നവംബർ 6-58,920

Also Read: സ്വർണത്തിൻ്റെ കഷ്ടകാലം തുടരുന്നു; തിരിച്ചു കയറാനാവാതെ വീണ്ടും വിലയിടിഞ്ഞു

നവംബർ 7-57,600

നവംബർ 8 -58,280

നവംബർ 9-58,200

നവംബർ 10 -58,200

നവംബർ 11 -57,760

നവംബർ 12 -56,680

നവംബർ 13 -56,360

നവംബർ 14 -55,480

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top